Skip to main content

നിയമ വകുപ്പിന്റെ മലയാള ദിനാഘോഷം ആറിന്

നിയമ (ഔദ്യോഗിക ഭാഷ - പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ ആറിന് മലയാള ദിനാഘോഷം സംഘടിപ്പിക്കും. വൈകിട്ട് 3.30 ന് സെക്രട്ടേറിയറ്റ് അനക്‌സിലെ ശ്രുതിഹാളിൽ നിയമസെക്രട്ടറി കെ.ജി. സനൽ കുമാറിന്റെ അധ്യക്ഷതിയിൽ ചേരുന്ന ചടങ്ങിൽ നിയമംവ്യവസായം കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും സാഹിത്യനിരൂപകനും നോവലിസ്‌റ്റും കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫസറുമായ എം.എ. സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തും.

പി.എൻ.എക്‌സ്5293/2023

date