Skip to main content

പുതിയ കാലത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമായി യുവതയ്ക്ക് ആവേശം പകർന്ന് 'സാപ്പിയൻസ്'

 

അറിയുന്നവർ ആരാണ്നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോഭാവി ഇതാ വാതിൽക്കൽഇനി എങ്ങോട്ട്ഇങ്ങനെ  ചോദ്യങ്ങൾ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയൻസ് 2023 പ്രദർശനത്തിലെത്താൻ.

നോളജ് മിഷനും സാമൂഹിക നീതിവകുപ്പും ചേർന്ന് യൂണിവേഴ്സിറ്റി കോളജിൽ ഒരുക്കിയ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയുടെ പ്രവർത്തന മാതൃക പ്രദർശനം ഇതിനോടകം  യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ചിന്തിപ്പിച്ചും ഉല്ലസിപ്പിച്ചും വിജ്ഞാനം പകർന്നും യുവതയെ എൻഗേജ് ചെയ്യിക്കുകയാണ് 'സാപ്പിയൻസ്'. പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്ന മൈക്രോ ആക്ടിവിറ്റികളിൽ ഒന്നാം ദിവസം മുതൽ തന്നെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഏഴു ദിവസങ്ങളിലായി 150 ആക്ടിവിറ്റികളാണ് ഒരുക്കിയിട്ടുള്ളത്.

കോളജ് അങ്കണത്തിൽ 700 മീറ്റർ പടർന്നു കിടക്കുന്ന പ്രദർശനത്തിന്റെ പ്രധാന കവാടം കഴിഞ്ഞു നേരെ ചെല്ലുന്നത് മാനസഞ്ചാരരെ അഥവാ മൈൻഡ്സ്‌കേപ്പ് എന്ന ഇടനാഴിയിലാണ്. ഇതാണ് പ്രധാന ജ്ഞാനോത്പാദന മേഖല. വിവിധ സർവകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും സാമൂഹ്യനീതി ഡയറക്ടറേറ്റും അസാപ്പും കെ-ഡിസ്‌കും എൽ.ബി.എസും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും എൻ.എസ്.എസും സി-ആപ്റ്റും കെയ്സും (കെ.എ.എസ്.ഇ) കേരള ചരിത്ര ഗവേഷണ കൗൺസിലും അടക്കമുള്ളവരുടെ വിവിധ തീമുകളിലായുള്ള സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട് ഇവിടെ. നിഷിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) സെൻസറി ഗാർഡനും സാമൂഹ്യനീതി വകുപ്പിന്റെ മൊബൈൽ ക്ലിനിക്കും ഉൾപ്പെടെ 38 സ്റ്റാളുകളാണുള്ളത്.  ഭിന്നശേഷി ജനതയുടെയും മുതിർന്ന പൗരന്മാരുടെയും വിഭവശേഷി കേരള വികസനത്തിന് മുതൽക്കൂട്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെയും ഇവിടെ ഷോകേസ് ചെയ്തിട്ടുണ്ട്. അസിസ്റ്റീവ് ടെക്‌നോളജിയിൽ കേന്ദ്രീകരിച്ചുള്ളതാണ് സാമൂഹ്യനീതി വകുപ്പിന്റെ മൂന്നു സ്റ്റാളുകൾ.

എൽ.ബി.എസിന്റെ റോബോട്ടിക്സ് സ്പേസ്എൽ.ബി.എസിന്റെ കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ആർക്കിയോളജി പ്രദർശനംകെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആക്റ്റിംഗ് വർക്ക്-ഷോപ്പ് എന്നിവ കാണാനും വലിയ തിരക്കാണ്. ഭിന്നശേഷിക്കാരായവർക്ക് പ്രത്യേകം രൂപകൽപന ചെയ്ത സ്‌നേഹയാനം ഓട്ടോഅനുയാത്ര പദ്ധതിക്ക് കീഴിലെ ഭിന്നശേഷിത്വം മുൻകൂട്ടി കണ്ടെത്താനുള്ള മൊബൈൽ ഏർലി ഇന്റർവെൻഷൻ യൂണിറ്റ്ഇതേ ആവശ്യത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഗ്രാമീണതലങ്ങളിൽ നേരിട്ടെത്തി സേവനം നൽകി വരുന്ന റിഹാബ് എക്സ്പ്രസ്സ് എന്നിവയുടെ തത്സമയ അവതരണവും ഉണ്ട്. വയോമിത്രം മൊബൈൽ ക്ലിനിക്കിന്റെ ലൈവ് ക്യാമ്പും യു.ഡി.ഐ.ഡി. രജിസ്ട്രേഷനുള്ള ലൈവ് ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്.

പി.എൻ.എക്‌സ്5295/2023

date