Skip to main content

കേരളീയം വേദിയിൽ ലൈവ് കൗൺസലിംഗുമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും

കേരളീയം വേദിയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ലൈവ് കൗൺസലിംഗ് സെഷൻ സംഘടിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ഗാർഡൻ കോറിഡോറിലെ ഓപ്പൺ വേദിയിലാണ് രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചു വരെ കൗൺസലിങ്ങ് നടക്കുന്നത്. സർവകലാശാലയുടെ യു ജിപി ജി പ്രോഗ്രാമുകൾ പരിചയപ്പെടാനും അഡ്മിഷൻ നടപടികളെക്കുറിച്ച് കൂടുതൽ അറിയാനും ഈ  സെഷൻ പ്രയോജനപ്പെടുത്താം.വിപുലമായ സെൽഫ് ലേണിംഗ് മെറ്റീരിയലുകളുടെ പ്രദർശനവും ഒരിക്കിയിട്ടുണ്ട്.

ഇതോടൊപ്പം സർവകലാശാല സംഘടിപ്പിക്കുന്ന മൈക്രോ ഇവന്റ് ആയ ടോക്ക് ഷോ 'ജനകീയ വിദ്യാഭ്യാസവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുംഇന്ന് (നവംബർ അഞ്ച്) ഉച്ചക്ക് 12 മുതൽ ഒരുമണി വരെ യൂണിവേഴ്സിറ്റി കോളേജിലെ പീപ്പിൾസ് ലൈബ്രറി വേദിയിൽ നടക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ എം. ജയപ്രകാശ്ഇന്ദിര ഗാന്ധി ഓപ്പൺ സർവകലാശാലവടകര സെന്റർ റീജിയണൽ ഡയറക്ടർ ഡോ: എം. രാജേഷ്ശ്രീനാരായണഗുരു ഓപ്പൺ സർവകലശാല പരീക്ഷ കൺട്രോളർ ഡോ: ഗ്രേഷ്യസ് ജെയിംസ് എന്നിവർ ചർച്ചകൾ നയിക്കും.

പി.എൻ.എക്‌സ്5306/2023

date