Skip to main content

50 സ്റ്റാളുകളിലായി നിറപ്പകിട്ടാർന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ കേരളീയം

കുടുംബശ്രീ ഉൽപന്നങ്ങളുടെ വൈവിധ്യവുമായി കനകക്കുന്നിലെ കേരളീയം വിപണനമേള. അടുക്കള ഉപകരണങ്ങൾ മുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വരെയുള്ള 50 സ്റ്റാളുകളുമായാണ് കുടുംബശ്രീ കേരളീയത്തിന്റെ ആകർഷണകേന്ദ്രമാകുന്നത്. ആയുർവേദ ഉത്പന്നങ്ങൾകുത്താൻപുള്ളി കൈത്തറിമറയൂർ ശർക്കരഹൽവകൾദാഹശമനികൾതേൻചെടികൾആഭരണങ്ങൾ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഉൽപ്പന്നങ്ങളാണ് സ്റ്റാളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശന കവാടത്തിലുള്ള പൂന്തോട്ടത്തിൽ ആയിരത്തോളം ചെടികളും ഒരുക്കിയിട്ടുണ്ട്.

ജാതിക്കയുടെ നൂറോളം സ്‌ക്വാഷുകൾനൂറ്റെൺപതോളം അച്ചാറുകൾതേൻ ജാതിക്കജാതിക്ക ജാംഇഞ്ചി നാരങ്ങതുടങ്ങി വ്യത്യസ്തമായ പുതു രുചികൾ ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് ഇവിടെ. വൻ തേൻചെറു തേൻഇറ്റാലിയൻ തേനീച്ചയുടെ തേൻസൂര്യകാന്തി തേൻ തുടങ്ങി തേനൂറും വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. ചാമവരക്മാനിച്ചോളംതിന ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.

അട്ടപ്പാടിയിലെ ധാന്യങ്ങളും ധാന്യപ്പൊടികളും പലവിധ അവലുകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ആലപ്പുഴ ചക്ക വിഭവങ്ങളായ ചക്കക്കുരു ചമ്മന്തിചക്കമിൽക്ക് കുക്കീസ്ഉണക്ക ചക്കചക്ക അച്ചാർചക്കപ്പൊടിചക്ക അലുവഇടിച്ചക്ക അച്ചാർ എന്നിവയും കായംകുളം മീനച്ചാറും  ബ്രഹ്‌മി ഉൽപ്പനങ്ങളും നാവിൽ രുചി ഉണർത്തുന്നവയാണ്.

വീട്ടിൽ തന്നെ നിർമിക്കുന്ന എണ്ണകൾഫെയ്സ് പാക്കുകൾഹെയർ പാക്കുകൾസോപ്പുകൾലോഷനുകൾവിവിധയിനം അച്ചാറുകൾ ചമ്മന്തിപ്പൊടികൾതേൻഉപ്പേരികൾചിപ്സ്ഡ്രൈഫുഡ്സ്കോഴിക്കോടൻ ഹൽവകൾപഴയകാല മിഠായികൾ  എന്നിവയും വ്യത്യസ്തരുചികൾ തേടുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

നിലമ്പൂരിൽ നിന്നുള്ള കളിമൺ പാത്രങ്ങൾകളിമൺ കിളികൾധൂപങ്ങൾപുട്ടുകുറ്റികാഴ്ചക്കാർക്ക് കൗതുകമാകുന്ന മൺപാത്രങ്ങൾ കൊണ്ടുണ്ടാക്കിയ പ്ലാവിലമാജിക് കൂജകളിപ്പാട്ടങ്ങൾ എന്നിവയും ബഡ്സ് സ്‌കൂളുകളിലെ വിദ്യാർത്ഥികളും അമ്മമാരും ചേർന്ന് നിർമ്മിക്കുന്ന നോട്ട്പാട്വിത്തു പേനബാഗുകൾമെഴുകുതിരിചെടികൾപൂ ചട്ടികൾഎന്നിവയും കുടുംബശ്രീയുടെ  വിപണന മേളക്ക് മാറ്റുകൂട്ടുന്നുണ്ട്.

ഹാൻഡി ക്രാഫ്റ്റ് സ്വർണാഭരണങ്ങൾഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങൾടൈഗർ സ്റ്റോൺസാൻഡ് സ്റ്റോൺഹൈദരാബാദ് പേൾ ആഭരണങ്ങൾമുത്തുമാലകൾവളകൾകമ്മലുകൾമുള കൊണ്ടുള്ള ആഭരണങ്ങൾ ഇങ്ങനെ പോകുന്നു  കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ നീണ്ട നിര.

പി.എൻ.എക്‌സ്5311/2023

date