Skip to main content

പത്രപ്രവർത്തക /പത്രപ്രവർത്തകേതര പെൻഷൻ : ലൈഫ് സർട്ടിഫിക്കറ്റ് 30നകം നൽകണം

ഇടുക്കി ജില്ലയിൽ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്ന എല്ലാ വിഭാഗക്കാരും ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30 നകം നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. നവംബർ മാസത്തെ തിയതിയിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുയിലിമലയിലെ സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടോ ദൂതൻ മുഖേനയോ നൽകാം. ദൂതൻ മുഖേന നൽകുന്നവർ ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862233036 ,9496003211 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date