Skip to main content

വിജിലന്‍സ് ബോധവത്കരണ വാരാചരണം: സെമിനാര്‍ സംഘടിപ്പിച്ചു

വിജിലന്‍സ് ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് നിര്‍വഹിച്ചു. നാടിനെ അഴിമതി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സ് ബോധവത്കരണ വാരാചരണം സംഘടിപ്പിച്ചത്. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് പൊതുജനങ്ങള്‍ ഉദ്യോഗസ്ഥരുടെയടുത്തെത്തുന്നത്. അവരെ കേള്‍ക്കാനും കഴിയുന്നത്ര പ്രശനങ്ങള്‍ പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥർ സൗഹൃദപരമായ നിലപാട് സ്വീകരിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 30ന് ആരംഭിച്ച വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സെമിനാറിന്റെ ഭാഗമായി 'സിവില്‍ ഡത്ത് ' എന്ന ബോധവത്കരണ നാടകത്തിന്റെ വീഡോയോ പ്രദര്‍ശനവും നടത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിൽ ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെകടര്‍ ഷിന്റോ പി കുര്യന്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അസിസ്റ്റന്റ സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് സെമിനാര്‍ നയിച്ചു.

date