Skip to main content

കേരളീയം വേദിയില്‍ ലൈവ് കൗണ്‍സലിംഗുമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയും

കേരളീയം വേദിയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈവ് കൗണ്‍സലിംഗ് സെഷന്‍ സംഘടിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ഗാര്‍ഡന്‍ കോറിഡോറിലെ ഓപ്പണ്‍ വേദിയിലാണ് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചു വരെ കൗണ്‍സലിങ്ങ് നടക്കുന്നത്. സര്‍വകലാശാലയുടെ യു ജി, പി ജി പ്രോഗ്രാമുകള്‍ പരിചയപ്പെടാനും അഡ്മിഷന്‍ നടപടികളെക്കുറിച്ച് കൂടുതല്‍ അറിയാനും ഈ  സെഷന്‍ പ്രയോജനപ്പെടുത്താം.വിപുലമായ സെല്‍ഫ് ലേണിംഗ് മെറ്റീരിയലുകളുടെ പ്രദര്‍ശനവും ഒരിക്കിയിട്ടുണ്ട്.

ഇതോടൊപ്പം സര്‍വകലാശാല സംഘടിപ്പിക്കുന്ന മൈക്രോ ഇവന്റ് ആയ ടോക്ക് ഷോ 'ജനകീയ വിദ്യാഭ്യാസവും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും' ഇന്ന് (നവംബര്‍ അഞ്ച്) ഉച്ചക്ക് 12 മുതല്‍ ഒരുമണി വരെ യൂണിവേഴ്സിറ്റി കോളേജിലെ പീപ്പിള്‍സ് ലൈബ്രറി വേദിയില്‍ നടക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ എം. ജയപ്രകാശ്, ഇന്ദിര ഗാന്ധി ഓപ്പണ്‍ സര്‍വകലാശാല, വടകര സെന്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ: എം. രാജേഷ്, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ: ഗ്രേഷ്യസ് ജെയിംസ് എന്നിവര്‍ ചര്‍ച്ചകള്‍നയിക്കും.

date