Skip to main content

ഐ.എച്ച്.ആര്‍.ഡി പരീക്ഷ: 15 വരെ രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ഫെബ്രുവരിയില്‍ നടക്കും. നവംബര്‍ 15 വരെ പിഴ കൂടാതെയും 22 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററില്‍ നിന്നും ലഭിക്കും. വെബ്‌സൈറ്റ്: www.ihrd.ac.in

date