Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

  • ആലപ്പുഴ: ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിങ്ങിനുമായി 32 അടി നീളമുള്ള ഫൈബര്‍ ഗ്ലാസ് വള്ളം നിര്‍മിക്കുന്നതിന് ഫിഷറീസ് വകുപ്പില്‍ രജിസ്ട്രേഷനുള്ള വള്ളം നിര്‍മാണ കേന്ദ്രങ്ങള്‍/ ബോട്ട് ബില്‍ഡിംഗ് സൊസൈറ്റികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 10ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി, ആലപ്പുഴ- 688561 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍- 0477 2297707.
date