Skip to main content
സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി

സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരോന്നതി പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നീര്‍ക്കുന്നം തീരദേശം എല്‍.പി. സ്കൂളിൽ നടത്തിയ ക്യാമ്പിൽ 
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അധ്യക്ഷനായി. 

വണ്ടാനം മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാർ ഉൾപ്പെട്ട  ജനറല്‍ മെഡിസന്‍, ത്വക്ക്, നേത്ര രോഗം, ഇ.എന.ടി., അസ്ഥിരോഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തിയത്.

ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബന്നി വില്യംസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ ജോസഫ്, ഫിഷറീസ് ഓഫീസർ പി.എസ്. സൈറസ് തുടങ്ങിയവർ പങ്കെടുത്തു.

date