Skip to main content
ജില്ലാ കേരളോത്സവം മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ കേരളോത്സവത്തിന് തുടക്കം

 

കാക്കനാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ കേരളോത്സവം അഞ്ച് വേദികളിലായി ജില്ലാപഞ്ചായത്തില്‍ð ആരംഭിച്ചു. ജില്ലാ കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. കലോത്സവം പ്രശസ്ത സിനിമാതാരം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ð അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, തൃക്കാക്കര മുന്‍സിപ്പല്‍ð ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു, എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിലെ യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മേളയാണ് കേരളോത്സവം. എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പറേഷനിലെയും കലാകായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബേസില്‍ð പോള്‍, സരള മോഹന്‍, സൗമ്യ ശശി, ഒ.എസ്.സോന, ഹിമ ഹരീഷ്, സാംസണ്‍ ചാക്കോ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി.പോള്‍, സി.കെ.മുംതാസ്, എം.ആര്‍.ആന്റണി, യേശുദാസ് പറപ്പിളളി, ഗൗരി ഗോവിന്ദ്, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എസ്.സതീഷ്, അഫ്‌സല്‍ð കുഞ്ഞുമോന്‍, യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍.ശ്രീകല,, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അഖില്‍ദാസ്, ഫിനാന്‍സ് ഓഫീസര്‍ ടി.വി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ð മുത്തലിബ് സ്വാഗതവും സെക്രട്ടറി കെ.കെ.അബ്ദുല്‍ð റഷീദ് നന്ദിയും പറഞ്ഞു. നവംബര്‍ 26-ന്് കായിക മത്സരങ്ങളുടെ ഉദ്ഘാടനം വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎല്‍എ ഏലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ð നിര്‍വഹിക്കും.

date