Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്; ഗതാഗത നിയന്ത്രണം

തൃശ്ശൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021), സിവില്‍ എക്‌സൈസ് ഓഫീസര്‍ (എസ്.സി, എസ്.ടി) (കാറ്റഗറി നമ്പര്‍ 089/2021), വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 027/2022, 029/2022 ആന്റ് 030/2022) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പട്ട ഉദ്യോഗാര്‍ത്ഥികളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നവംബര്‍ 15, 16 തീയതികളില്‍ രാവിലെ 05.30 മുതല്‍ രാമവര്‍മ്മപുരം തൃശ്ശൂര്‍ സിറ്റി പോലീസ് ഡി.എച്ച്.ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സലും ഫിറ്റ്‌നസ് സര്‍റ്റിഫിക്കറ്റും സഹിതം ടെസ്റ്റിന്റെ ദിവസം രാവിലെ 5.30 മണിക്ക് മുന്‍പായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റൊരവസരം നല്‍കുന്നതല്ല.

ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാമവര്‍മ്മപുരം ഡി.എച്ച്.ക്യു പരേഡ് ഗ്രൗണ്ട് മുതല്‍ താണിക്കുടം റോഡില്‍ 2.5 കി.മീ ദൂരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date