Skip to main content

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്

        തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ സർക്കാർ നടത്തി വരുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

പി.എൻ.എക്‌സ്5451/2023

 

date