Skip to main content

ലോക പ്രമേഹ ദിനം: സൈക്കിള്‍ റാലി സംഘടിപ്പിച്ചു

 

എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോക പ്രമേഹ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പൊതുജന ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച റാലി കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ നിന്നും ആരംഭിച്ച്, എം. ജി റോഡിലൂടെ  ഹൈക്കോര്‍ട്ടില്‍ എത്തി ബോട്ട് ജെട്ടിയില്‍  റാലി സമാപിച്ചു.

എറണാകുളം ജനറല്‍ ആശുപത്രി തെറാപ്പിസ്റ്റ് രാജീവ്. പി. നായറിന്റെ നേതൃത്വത്തിൽ സുംമ്പയും അവതരിപ്പിച്ചു. പൊതുജന ബോധവത്കരണത്തിനായി പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. സൈക്കിള്‍ റാലിക്കായി 60 സൈക്കിളുകള്‍ ആണ് പ്ല കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ നിരത്തില്‍ ഇറക്കിയത്. ചടങ്ങില്‍ ലോക പ്രമേഹദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.കെ. ആശ നിര്‍വഹിച്ചു.  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി ഗീത അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് സൂപ്രണ്ട് എസ്.എ മധു മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഡി.എന്‍.ഒ പി.കെ. രാജമ്മ, മീഡിയ ഓഫീസര്‍ സി.എം ശ്രീജ, ഗവൺമെന്റ് നഴ്സിംഗ് സ്കൂൾ ടൂട്ടർ ജൂലി ജോസ്,  നഴ്‌സിംഗ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍  ബിനു സദാനന്ദന്‍ തുടങ്ങിയവർ പങ്കെടുത്തു.

date