Post Category
ലോക പ്രമേഹ ദിനം: സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ്
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ശക്തന് സ്റ്റാന്‍ഡില്‍ കുടുംബശ്രീയും സാന്ത്വനം പ്രവര്‍ത്തകരും സംയുക്തമായി സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ് നടത്തി. പി ബാലചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആക്സസ് ടു ഡയബറ്റിസ് കെയര്‍ എന്ന തീം അടിസ്ഥാനമാക്കിയാണ് പ്രമേഹ നിര്‍ണയ ക്യാമ്പ് നടത്തിയത്. അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ കെ രാധാകൃഷ്ണന് അധ്യക്ഷനായി. തൃശൂര്‍ കോര്പ്പറേഷന് സിഡിഎസ് 1 ചെയര്‍പേഴ്സണ്‍ സത്യഭാമ, ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍, സാന്ത്വനം ലീഡര്‍ മറീന തുടങ്ങിയവര്‍ പങ്കെടുത്തു. 100 പേര്‍ക്ക് സൗജന്യ രോഗം നിര്‍ണയം നടത്തി.
date
- Log in to post comments