Skip to main content

ആലപ്പുഴ ഉപജില്ലാ കലോത്സവം ഉദ്ഘാടനം നാളെ

ആലപ്പുഴ: ഉപജില്ലാ കലോത്സവത്തിന് നാളെ  (നവംബർ 15) തുടക്കമാകും. 15,16,17 തീയതികളിലായി ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്, ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ്, ഗവ മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്, സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്  ഗവ.റ്റി.റ്റി.ഐ, ലജനത്തുൾ മുഹമ്മദീയ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ നടത്തും. 15ന്  രാവിലെ 9.30ന് ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസിൽ  എച്ച്.സലാം.എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കും.നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ,  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീത, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി  ചെയർമാൻ എം.ആർ പ്രേം, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ് കവിത, നഗരസഭ കൗൺസിലർമാരായ അഡ്വ.റീഗോ രാജു, സിമി ഷാഫിഖാൻ തുടങ്ങിയവർ പങ്കെടുക്കും.

സമാപന സമ്മേളനം 17ന് വൈകിട്ട് 5.30ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവ പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ, നഗരസഭ കൗൺസിലർ കൊച്ചുതേസ്യാമ്മ ജോസഫ്, കൗൺസിലർ പി.രതീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. വി പ്രിയ തുടങ്ങിയവർ പങ്കെടുക്കും.

date