Skip to main content

എന്‍ഡുറന്‍സ് ടെസ്റ്റ്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021), വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സി.എ-മുസ് ലിം (കാറ്റഗറി നമ്പര്‍ 436/2022), വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഡയറക്ട് റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 27/2022) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സി.എ- വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 305/2022) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍-ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 29/2022)-തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ഥികളുടെ എന്‍ഡുറന്‍സ് ടെസ്റ്റ്(വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ 2.5 കിലോമീറ്റര്‍ ദൂരം ഓട്ടം. ബി.എഫ്.ഒ 2 കിലോ മീറ്റര്‍ ഓട്ടം)എന്നിവ യാഥാക്രമം നവബര്‍ 16, 17 തീയതികളില്‍ രാവിലെ അഞ്ചുമണി മുതല്‍ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസ് ജങ്ഷന്‍ കേന്ദ്രത്തില്‍വച്ച് നടക്കും.  ഉദ്യോഗാര്‍ഥികള്‍
കൃത്യ സമയത്ത് ജി.എം.എല്‍.പി സ്‌കൂള്‍ പുത്തൂര്‍ കോട്ടക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ-മുസ് ലിം), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍.സി.എ- വിശ്വകര്‍മ), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബൈ ട്രാന്‍സ്ഫര്‍) തസ്തികകളില്‍ ജനറല്‍ ലിസ്റ്റിലും എന്‍.സി.എ, ബൈ ട്രാന്‍സ്ഫര്‍ എന്നിവയിലും ഉള്‍പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ജനറല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കേന്ദ്രത്തിലും, ഒന്നിലധികം ജില്ലകളില്‍ എന്‍.സി.എ ിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രം എല്ലാ അഡ്മിഷന്‍ ടിക്കറ്റുമായി ടെസ്റ്റിന് ഹാജരാകണം.
 

date