Skip to main content

ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്: ശ്രീകണ്ഠപുരത്ത് മെഗാശുചീകരണം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിക്കൂര്‍ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് മെഗാ ശുചീകരണം സംഘടിപ്പിച്ചു. നഗരസഭാ പരിസരത്ത് വിസ്മയാ പാര്‍ക്ക് ചെയര്‍മാന്‍ പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കര്‍മ്മ സേനാഗങ്ങളും ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പടെ അഞ്ചൂറിലധികം ആളുകള്‍ പങ്കെടുത്തു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷന്‍ റോഡ് മുതല്‍ ഓടത്തുപാലം വരെയും മലപ്പട്ടം റോഡ് വരെയും ശുചീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ വി ഗീത അധ്യക്ഷയായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗം എം സി രാഘവന്‍, യു അനീഷ്, പി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date