Skip to main content

നവകേരള സദസ്സ്: ഇരിക്കൂറില്‍ മിനി മാരത്തണ്‍ നടത്തി

ഇരിക്കൂര്‍ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മിനി മരത്തണ്‍ സംഘടിപ്പിച്ചു. ചെമ്പേരിയില്‍ നിന്നും ആരംഭിച്ച് പയ്യാവൂരില്‍ സമാപിച്ച മാരത്തണ്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. എരുവേശ്ശി പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാന്‍ ജോയ് ജോണ്‍, കെ ടി അനില്‍കുമാര്‍, എ ജെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date