Skip to main content

പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ്; ആറളത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി

പേരാവൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്തും ഗവ. ആയുര്‍വേദ ആശുപത്രിയും(ട്രൈബല്‍) സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഗവ. ആയുര്‍വേദ ആശുപത്രിയില്‍ (ട്രൈബല്‍) നടന്ന ക്യാമ്പില്‍ 64 പേര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി ഷൈന്‍ ബാബു അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ ജെ ജെസ്സി മോള്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ സി രാജു, അംഗങ്ങളായ ഇ പി മേരി, ഷീബ രവി, യു കെ സുധാകരന്‍, ഡോക്ടര്‍മാരായ നീതു, അഖില രത്‌നം, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍, ആശുപത്രി സ്റ്റാഫ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date