Skip to main content

കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ നടത്തി

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 16-ാമത് കുട്ടികളുടെ ജില്ലാതലജൈവ വൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍ നടത്തി. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജില്‍ നടന്ന പരിപാടി കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവ വൈവിധ്യ സംരക്ഷണ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ അറുപതോളം സ്‌കൂളുകളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. പ്രൊജക്റ്റ് അവതരണം, ചിത്ര രചന, ജലഛായം, ഉപന്യാസ രചന എന്നിങ്ങനെ നാലിനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ജൈവവൈവിധ്യ ബോര്‍ഡ് അംഗം എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. വിജയികളായ കുട്ടികള്‍ക്ക് ജൈവ വൈവിധ്യ ബോര്‍ഡ് അംഗം ഡോ. ചന്ദ്രമോഹന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
 

date