Skip to main content

ഓല മെടയൽ മത്സരം സംഘടിപ്പിച്ചു

നവകേരള സദസിന്റെ പ്രചരണാർത്ഥം ചേലക്കര നിയോജക മണ്ഡലത്തിൽ ഓല മെടയൽ മത്സരം സംഘടിപ്പിച്ചു. ചേലക്കര ഗ്രാമപഞ്ചായത്തിൽ വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നടന്ന പരിപാടി നവകേരള സദസ്സ് നിയോജക മണ്ഡലം സംഘാടക സമിതി അംഗം കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി അനുബന്ധ പരമ്പരാഗത തൊഴിലുകൾ ചെയ്യുന്ന നിരവധിപേർ മണ്ഡലത്തിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും നവകേരള സദസിന്റെ ഭാഗമാക്കുന്നതിനായിയാണ് സംഘാടകസമിതി കർഷകർക്കായി വേറിട്ട മത്സരം ഒരുക്കിയത്. മത്സരത്തിൽ ശ്രീജ ഒന്നാം സ്ഥാനവും ശ്രീദേവി രണ്ടാം സ്ഥാനവും കമലാക്ഷി, പി കെ ഗോപി എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും കരസ്ഥമാക്കി. മെടഞ്ഞെടുത്ത ഓലകൾ നവകേരള സദസ്സിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിത്യ തേലക്കാട്, പി കെ ഗോപി, കർഷക തൊഴിലാളികളെ പ്രതിനിധീകരിച്ച് എം വി നാരായണൻകുട്ടി, പി എസ് അജയ് കുമാർ, കെ കുഞ്ഞിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

date