Skip to main content

എടപ്പാളിൽ വിളംബര ഘോഷയാത്ര നടത്തി

നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി എടപ്പാളിൽ വിളംബര ഘോഷയാത്ര നടത്തി. അംശകച്ചേരിയിൽ നിന്ന് ആരംഭിച്ച ജാഥ എടപ്പാൾ ചുങ്കത്ത് സമാപിച്ചു. ജാഥയിൽ സഹകാരികൾ, വനിതാ കൂട്ടായ്മകൾ, തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ, തുടങ്ങിയവർ പങ്കാളികളായി. നവംബർ 27ന് വൈകീട്ട്  മൂന്നിന് എടപ്പാൾ സഫാരി പാർക്കിലാണ് തവനൂർ മണ്ഡലത്തിലെ നവകേരള സദസ്സ്.

date