Skip to main content
വൈക്കം നഗരസഭയിലെ നാലാം വാർഡിൽ പ്രവർത്തനം ആരംഭിച്ച ക്രഷിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.  ബിന്ദു നിർവഹിക്കുന്നു

വൈക്കം നഗരസഭയുടെ ആദ്യ ശിശു പരിപാലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: വൈക്കം നഗരസഭയുടെ ആദ്യ ശിശുപരിപാലന കേന്ദ്രം (ക്രഷ്) നാലാം വാർഡിൽ  പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു.  നഗരസഭയുടെ 2018- 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹൈടെക് അങ്കണവാടി കെട്ടിടം  ശിശുക്ഷേമസമിതി ഏറ്റെടുത്താണ് ക്രഷ് ആരംഭിച്ചത്.
ചടങ്ങിൽ നഗരസഭാധ്യക്ഷ രാധിക ശ്യം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ടി. സുഭാഷ്, നഗരസഭാ സ്ഥിരംസമിതിയംഗങ്ങളായ എൻ.അയ്യപ്പൻ, സിന്ധു സജീവൻ, ലേഖ ശ്രീകുമാർ, ഹരിദാസൻ നായർ, നഗരസഭാംഗം കവിത രാജേഷ്, മുൻ ചെയർമാൻ  പി. ശശിധരൻ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വൈസ് പ്രസിഡന്റ് ആർ.എ.എൻ റെഡ്യാർ, ശിശുക്ഷേമ സമിതി ട്രഷറർ ശശികുമാർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ  എസ്. ശ്രീമോൾ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

 

date