Skip to main content

പെൻഷൻ  മസ്റ്ററിംഗ് നടത്തണം

കോട്ടയം: കേരള കൈത്തൊഴിലാളി ക്ഷേമപദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി,  കേരള ബാർബർ തൊഴിലാളി ക്ഷേമപദ്ധതി, കേരള അസംഘടിത തൊഴിലാളി ക്ഷേമപദ്ധതി, ഗാർഹിക തൊഴിലാളി ക്ഷേമപദ്ധതി എന്നിവയിൽ നിന്ന് 2023 ആഗസ്റ്റ് വരെ പെൻഷൻ വാങ്ങിയവരും 2023 ഏപ്രിൽ ഒന്നു മുതൽ നവംബർ 20 വരെയുള്ള ദിവസങ്ങളിൽ മസ്റ്ററിംഗ് നടത്താത്തവരും തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ഡിസംബർ ഒന്നു മുതൽ 20 നകം മസ്റ്ററിംഗ് നടത്തണം. പെൻഷൻ വാങ്ങുന്നവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരം ബന്ധുക്കൾ ജില്ലാ ഓഫീസിൽ അറിയിക്കണം. ഫോൺ: 0481 2300762.

 

date