Skip to main content

ലഹരി വിരുദ്ധ നിയമാവബോധ ക്ലാസ്സും ക്വിസ് മത്സരവും നവംബർ 29 ന് 

 

പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും പൂർണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും നിയമാവബോധ ക്ലാസ്സും സംഘടിപ്പിക്കുന്നു. നവംബർ 29 ന് രാവിലെ പത്ത് മണിക്ക് വെള്ളിമാട്ക്കുന്ന് ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ വെച്ചാണ് പരിപാടി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എക്‌സൈസ് കമ്മീഷണർ  മഹിപാൽ യാദവ് നിർവഹിക്കും. പരിപാടിയിൽ ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ  വിദ്യുത് കെ എസ്  മുഖ്യപ്രഭാഷണം നടത്തും.

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീം ആണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കുക. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനം നേടുന്ന  വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. പരിപാടിയുടെ ഭാഗമായി ഡീ അഡിക്ഷൻ മേഖലയിൽ നടപ്പിലാക്കാവുന്ന നൂതന ആശയങ്ങൾ, പദ്ധതികൾ എന്നിവ വിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാനും അവസരമുണ്ടാകും. മുൻക്കൂട്ടി തയ്യാറാക്കി വരുന്ന ആശയങ്ങൾ അഞ്ച് മിനിട്ടിനുള്ളിലുള്ളതാകണം. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000,3000,1000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും.  പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിമുക്തി മിഷൻ സർട്ടിഫിക്കറ്റും നൽകും.

date