Skip to main content

നവകേരള സദസ്: കളമശ്ശേരിയില്‍  കൂട്ടനടത്തം സംഘടിപ്പിക്കുന്നു 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കളമശ്ശേരി മണ്ഡലം നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിക്കുന്നു. നവംബര്‍ 29 ന് രാവിലെ 6.30 ന്  ഇടപ്പള്ളി ടോള്‍ മുതല്‍ പ്രീമിയര്‍ ജംഗ്ഷന്‍ വരെ സംഘടിപ്പിക്കുന്ന കൂട്ടനടത്തം കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 8 ന് ഉച്ചയ്ക്ക് 2.30 ന് പത്തടിപ്പാലം പി.ഡബ്യൂ.ഡി റെസ്റ്റ് ഹൗസിനു സമീപമാണ് കളമശ്ശേരി നിയോജക മണ്ഡല തല നവകേരള സദസ് നടക്കുന്നത്.

date