Skip to main content

പറവൂരിലെ നവകേരള സദസിന്റെ വേദി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

 

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂര്‍ മണ്ഡലത്തിലെത്തുന്ന നവകേരള സദസിന്റെ വേദിയായ പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് സന്ദര്‍ശിച്ചു. വേദി സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. 

മണ്ഡലത്തിലെ നോഡല്‍ ഓഫീസര്‍ ടോമി സെബാസ്റ്റ്യന്‍, പറവൂര്‍ താലൂക്ക് തഹസില്‍ദാര്‍ പി.എസ് ജയശ്രീ, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date