Skip to main content

മഹാ സംരംഭകത്വ മേള സംഘടിപ്പിക്കുന്നു

 

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് നിവാസികളുടെ ഇടയിൽ സംരംഭകത്വ ബോധം വളർത്തുന്നതിനും കൂടുതൽ സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് നിവാസികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പു വരുത്തുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രം, കൊച്ചി താലൂക്ക് വ്യവസായ ഓഫീസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ ആഭിമുഖ്യത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 2023 ഡിസംബർ ഒന്നിന് മഹാ സംരംഭകത്വ മേള നടത്തുന്നു. 

വ്യവസായ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള നൂതന പദ്ധതികൾ, മികച്ച മാർക്കറ്റിംഗ് രീതികൾ, മാർക്കറ്റിംഗ് കൂടുതൽ വിപുലമാക്കാനായി വ്യവസായ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ എന്നിവയുടെ അവതരണം, വായ്പകൾ, സബ്സിഡി, വിവിധ ലൈസൻസുകൾ എന്നിവകളുടെ തത്സമയ അപേക്ഷ സ്വീകരിക്കൽ, നടപടി സ്വീകരിക്കൽ എന്നിവ മേളയുടെ പ്രത്യേകതകളാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9747961961 (വ്യവസായ വികസന ഓഫീസർ, വൈപ്പിൻ ബ്ലോക്ക്).

date