Skip to main content

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഭരണഘടന ദിനാഘോഷം നടത്തി

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാദിനാഘോഷം സംഘടിപ്പിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി.ഷോജന്റെ അധ്യക്ഷതയിൽ കാക്കനാട് ജില്ലാ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് കുന്നത്തുനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ അമൃത ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.

'ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ റാഷി മക്കാർ ക്ലാസ്സെടുത്തു.  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം റിസർച്ച് ഓഫീസർ എ.ആർ രശ്മി ജീവനക്കാർക്ക് പ്രതിഞ്ജയായി ചൊല്ലിക്കൊടുത്തു.

ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രശ്നോത്തരി മത്സരത്തിൽ വിവിധ ഓഫീസുകളിൽ നിന്ന് 8 ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ  ആലുവ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ജീവനക്കാരായ നീനു ആൻ്റണി, എ.ആർ രജിത എന്നിവർ ഒന്നാം സ്ഥാനം നേടി. രണ്ടാസ്ഥാനം കുന്നത്തുനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ നീതു ലക്ഷ്മി, അമൃത ചന്ദ്രൻ എന്നിവർക്കും മൂന്നാം സ്ഥാനം കോതമംഗലം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സാവിയോ മാനുവൽ മനു, ആഷിയ സുരേഷ് എന്നിവർക്കുമാണ് ലഭിച്ചത്.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ല ഓഫീസർ സി.എൻ രാധാകൃഷ്ണൻ, അഡീഷണൽ ജില്ലാ ഓഫീസർ, പി.ജി സാബു, റിസർച്ച് ഓഫീസർ കെ.എ ഇന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date