Skip to main content

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

 

 സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾക്ക് പഠനം നടത്തുന്ന ഒ.ബി.സി/ഇ.ബി.സി  വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സി എ / സി എം എ / സി എസ്  കോഴ്സുകൾ ചെയ്യുന്ന ഒ.ബി.സി,ഇ.ബി.സി ,ഒ.ഇ.സി ,ഒ.ബി.സി(എച്ച്)വിദ്യാർത്ഥികൾക്കും,സംസ്ഥാനത്തിനകത്തെ കേന്ദ്ര സ്ഥാപനങ്ങളിലെ വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി   വിദ്യാർത്ഥികൾക്കും,സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്കും പഠനം നടത്തുന്ന  ഒ.ബി.സി/ഇ.ബി.സി   വിദ്യാർത്ഥികൾക്കും  പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനനടപ്പിലാക്കുന്ന പി എം വൈ എ എസ് എ എസ് വി ഐ (PM YASASVI-)ഒ.ബി.സി/ഇ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി  അപേക്ഷ സമർപ്പിക്കാം. വിദ്യാർത്ഥികൾ ഇ ഗ്രാന്റ്സ് 3 .0 പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സമർപ്പിക്കുന്ന അവസാന തിയതി ഡിസംബർ 15 .

വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ  മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - എറണാകുളം മേഖലാ ആഫീസ് -  0484 - 2983130   

date