Skip to main content

ഡിജിറ്റൽ എംസ്എംഇ വർക്ക്ഷോപ്പ്

 

ഗവണ്മെന്റ് ഓഫ് ഇന്ത്യ എംഎസ്എംഇ - ഡിസി യുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെൻ്റ് (KIED), ഡിജിറ്റൽ എംഎസ്എംഇ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2023 ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മുതൽ 5 വരെയാണ് പ്രോഗ്രാം എന്റെർപ്രൈസ് ഡെവലപ്പ്മെൻ്റ് സെൻ്റർ, നാലാം നില ഇങ്കൽ ടവർ 1, ഇങ്കൽ ബിസിനസ് പാർക്ക്, അങ്കമാലി ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി പ്രവർത്തി പരിചയമുള്ള സംരംഭകർക്കും, സംരംഭക തല്പരർക്കും പരിശീലനത്തിൽ പങ്കെടുക്കാം. എംസ്എംഇകളുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആവശ്യകതയും, പ്രയോജനവും ലക്ഷ്യം വച്ച് കൊണ്ടുള്ള വർക്ക് ഷോപ്പ് ആണിത്.  താൽപര്യമുള്ളവർ വെബ്സൈറ്റ് സന്ദർശിക്കുക. www.kied.Info. 
അവസാന തീയതി നവംബർ കൂടുതൽ വിവരങ്ങൾക്ക് : 0484 2532890/2550322/9946942210. പ്രവേശനം സൗജന്യമാണ്.
 

date