Skip to main content

കയർഭൂവസ്ത്ര വിതാനം:  ഏകദിന ശിൽപശാല 28ന്

കയർ വികസന വകുപ്പിന്റെയും  ജില്ലാ കയർ പ്രൊജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാനവും സാങ്കേതികവശങ്ങളും എന്ന വിഷയത്തിൽ ജില്ലാതല ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. നവംബർ 28ന്  രാവിലെ 10.30 മുതൽ മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ അധ്യക്ഷത വഹിക്കും.  കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ടി ഒ ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ ഇ എന്നിവർക്കാണ് ശിൽപശാല.

date