Skip to main content

രേഖകൾ ഹാജരാക്കണം

ദേശീയ സമ്പാദ്യ പദ്ധതി കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു കീഴിൽ എംപികെബിവൈ/എസ്എഎസ് ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവർക്ക് സെക്യൂരിറ്റി നിക്ഷേപമായി പ്ലെഡ്ജ് ചെയ്തതും കാലാവധി കഴിഞ്ഞതുമായ നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ തിരികെ കൈപ്പറ്റാം. അസ്സൽ സി എ, പോസ്റ്റൽ വകുപ്പിൽ നിന്നുള്ള ബാധ്യതരഹിത സാക്ഷ്യപത്രം, തിരിച്ചറിയൽ രേഖ എന്നിവ സഹിതം (അസ്സൽ സി എ നഷ്ടപ്പെട്ടുപോയവർ 200 രൂപ മുദ്രപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ നഷ്ടോത്തരവാദ ബോണ്ട് സഹിതം) ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഹാജരാകാത്തവരുടെ നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാരിലേക്ക് അടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഫോൺ: 9497426020, 9847556259
 

date