Skip to main content

കെട്ടിട നികുതി പിരിവ് ക്യാമ്പ്

കണ്ണപുരം ഗ്രാമപഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിലെ കെട്ടിട നികുതി, ലൈസൻസ് ഫീസ്, തൊഴിൽ നികുതി എന്നിവ അടക്കുന്നതിനായി  ഉദ്യോഗസ്ഥർ രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നു.
തീയതി, സ്ഥലം എന്ന ക്രമത്തിൽ.  നവംബർ 28-ചുണ്ട ബഡ്‌സ് സ്‌കൂൾ, 29-അയ്യോത്ത് ദേശാഭിമാനി തിയറ്റേഴ്‌സ്, 30-കീഴറ വിജ്ഞാന പോഷിണി ഗ്രന്ഥശാല, ഡിസംബർ ഒന്ന്-തൃക്കോത്ത് ഇ എം എസ് വായനശാല, രണ്ട്-ഇടക്കേപ്പുറം തെക്ക് നവോദയം വായനശാല, നാല്-ഇ എം എസ് വായനശാല, കാരങ്കാവിന് സമീപം, അഞ്ച്-പുഞ്ചവയൽ പള്ളി/ രമേശൻ പീടികക്ക് സമീപം, ആറ്-അമ്പലപ്പുറം നാഷണൽ വായനശാലക്ക് സമീപമുള്ള അങ്കണവാടി, ഏഴ്-കണ്ണപുരം കർഷക വായനശാല, എട്ട്-മൊട്ടമ്മൽ ദേശപ്രിയ വായനശാല, 10-ക്രിസ്തുക്കുന്ന് പള്ളിക്ക് സമീപം, 11-ഇടക്കേപ്പുറം പടിഞ്ഞാറ് ജനകീയ വായനശാല, 12-തച്ചപ്പാടി വടക്കേടത്ത് ക്ഷേത്രത്തിന് സമീപം, 13-ചെമ്മരവയൽ പൊതുജന വായനശാല, 14-ഇടക്കേപ്പുറം വടക്ക് ദേശീയ യുവജന സംഘം വായനശാല.

date