Skip to main content
വികസിത ഭാരത് സങ്കൽപ് യാത്ര ചെറുപുഴയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരത് സങ്കൽപ്  യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി

കേന്ദ്ര സർക്കാറിന്റെ വികസന ക്ഷേമപദ്ധതികൾ പരിചയപ്പെടുത്തുന്നതിനായുള്ള വികസിത ഭാരത് സങ്കൽപ് യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി. ചെറുപുഴയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ഒരു കേന്ദ്രത്തിൽ വീതം യാത്ര പ്രചാരണം നടത്തും. ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ. പ്രശാന്ത്, കനറാ ബാങ്ക് എ ജി എം രാജേഷ് എ. യു, പയ്യന്നൂർ ബ്ലോക്ക്തല ബാങ്കേഴ്‌സ് കമ്മിറ്റി കൺവീനർ അൽബിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
കർഷകർക്കായി വികസിപ്പിച്ച പ്രത്യേക ഡ്രോൺ പ്രദർശിപ്പിച്ചു. കാർഷിക രംഗത്ത് ജൈവ രീതികളെക്കുറിച്ച് ക്ലാസ് നടത്തി.
പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. ജനസുരക്ഷ ക്യാമ്പിലൂടെ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും നടപടികളെടുത്തു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവച്ചു.
പെരിങ്ങോം അഗ്‌നി രക്ഷാ നിലയത്തിലെ ഫയർ റെസ്‌ക്യു ഓഫീസർ ലിജു ഫയർ സേഫ്ടി സംബന്ധിച്ച ക്ലാസും പ്രദർശനവും നടത്തി.
ബാങ്കിങ് സേവനങ്ങൾ സംബന്ധിച്ച ക്ലാസും നടത്തി. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് വി.എം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാങ്കോൽ- ആലപ്പടമ്പ, കരിവെള്ളൂർ-പെരളം പഞ്ചായത്തുകളിൽ 28ന്  പ്രചാരണ പരിപാടി നടക്കും.

date