Skip to main content
മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ; ഹരിത കർമ്മസേനയ്ക്കൊപ്പം കുട്ടികളും പങ്കാളികളായി

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ; ഹരിത കർമ്മസേനയ്ക്കൊപ്പം കുട്ടികളും പങ്കാളികളായി

ആലപ്പുഴ: വീയപുരം ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ഹരിത കർമ്മസേനയ്ക്കൊപ്പം കുട്ടികളും പങ്കാളികളായി. മാലിന്യമുക്ത നവകേരളത്തിന് പുതു തലമുറയുടെ പങ്ക് എന്ന സന്ദേശം പങ്കുവെയ്ക്കുന്നതിൻ്റെ ഭാഗമായാണ് കുട്ടികളെ പങ്കെടുപ്പിച്ച് ക്യാമ്പയിൻ സംഘടിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ സുരേന്ദ്രൻ നേതൃത്വം നൽകി.

വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 12 എൻ.എസ്.എസ്. വോളിന്റിയേഴ്‌സാണ് വാതിൽപ്പടി ശേഖരണത്തിന് ഹരിത കർമ്മസേനയ്ക്കൊപ്പം പങ്കാളികളായത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അരുൺ, പ്രിൻസിപ്പൽ ഗോപകുമാർ, സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ, നോഡൽ ഓഫീസർ പ്രിയ, വി.ഇ.ഒ. ശരത്, അനീഷ്, ഐ.ആർ.ടി.സി. കോർഡിനേറ്റർ ലക്ഷ്മി, ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുമായി ചേർന്ന് നടന്ന പ്രവർത്തനത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

date