Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

 

മാധ്യമ അക്രഡിറ്റേഷൻ: ഡിസംബർ 11വരെ ഓൺലൈനിൽ അപേക്ഷിക്കാം

2024ലെ മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കുന്നതിന് ഓൺലൈനായി ഡിസംബർ 11 വരെ അപേക്ഷിക്കാം. http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷൻ നമ്പരും പാസ്‌വേഡും ടൈപ്പ് ചെയ്താൽ നിലവിലുള്ള പ്രൊഫൈൽ പേജ് ലഭിക്കും. പാസ്വേഡ് ഓർമയില്ലാത്തവർ 'ഫോർഗോട്ട് പാസ്വേഡ്' വഴി റീസെറ്റ് ചെയ്താൽ പുതിയത് അക്രഡിറ്റേഷൻ കാർഡിൽ നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയിൽ എത്തും. (പുതിയ പാസ്വേഡ് മെയിലിന്റെ ഇൻബോക്സിൽ കണ്ടില്ലെങ്കിൽ സ്പാം ഫോൾഡറിൽ കൂടി പരിശോധിക്കണം.)

പ്രൊഫൈലിൽ 'റിന്യൂ രജിസ്ട്രേഷൻ' എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേർക്കാം. തുടർന്ന്, അപ്ഡേഷനുകൾ 'കൺഫേം' ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. പ്രിന്റൗട്ടുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ ഡിസംബർ 11ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.

2023ൽ ഓൺലൈനായി അപേക്ഷിച്ച് കാർഡ് നേടിയവർക്കാണ് പുതുക്കാൻ അവസരം. പുതുക്കാത്തവരുടെ അക്രഡിറ്റേഷൻ റദ്ദാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം.

date