Post Category
നവകേരള സാംസ്‌കാരിക സായാഹ്ന സദസ്സ് നടത്തി
ഡിസംബര്‍ 4 ന് ചെറുതുരുത്തിയില്‍ നടക്കുന്ന ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി തലപ്പിളളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചേലക്കര വായനശാല പരിസരത്ത് സംഘടിപ്പിച്ച നവകേരള സാംസ്‌കാരിക സായാഹ്ന സദസ്സ് പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സുബ്രഹ്മണ്യന്‍, എം.എന്‍. നീലകണ്ഠന്‍, എം.എസ്. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
date
- Log in to post comments