Skip to main content

വ്യവസായികൾക്കായി ടെക്‌നോളജി ക്ലിനിക്

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ടെക്‌നോളജി ക്ലിനിക് ഇന്ന് (ഡിസംബർ ഏഴ് ) നടക്കും. വിവിധ പൊതുമേഖല / സ്വകാര്യ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് സംരംഭകർക്കുള്ള പ്രശ്‌നങ്ങൾ അതത് ബാങ്കിംഗ് സ്ഥാപനങ്ങളുമായി നേരിട്ട് ചർച്ച ചെയ്യാവുന്നതാണ്. വായ്പാ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്ന വ്യവസായികൾ ലോൺ വിവരങ്ങൾ സഹിതം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ രാവിലെ 10ന് എത്തിച്ചേരണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2326756

date