Skip to main content

അക്കാദമിക നിലവാര വിവാദം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു : മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ സ്കൂളുകളുടെ വിദ്യാർഥികളുടെ അക്കാദിമക നിലവാരം മോശമാണെന്ന തരത്തിൽ മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാർത്തയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും കയ്പമംഗലത്ത് നവകേരള സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ  കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടു മാസം മുമ്പ് നടന്ന അധ്യാപകരുടെ ശിൽപശാലയിൽ നടന്ന സംഭവത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. ഇത്തരം ശിൽപശാലയിൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരും. അത് രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കോടെയാണ്. ഇത്തരത്തിലുളള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്നും മന്ത്രി ചോദിച്ചു.

date