Skip to main content

മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടു ആവണംകോട് ജലസേചന പദ്ധതി  പമ്പിങ് പുനരാരംഭിച്ചു

വൈദ്യുതി ചാര്‍ജ് കുടിശ്ശികയെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടിരുന്ന ആവണംകോട് ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കെഎസ്ഇബി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇതോടെ മുടങ്ങിക്കിടന്ന പമ്പിങ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പമ്പിങ് മുടങ്ങിയതോടെ കാലടിയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. നെല്‍കൃഷി ഉണങ്ങി നശിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.

date