Skip to main content

പുത്തൂരിലേക്ക് സിംഹവാലൻ കുരങ്ങ് എത്തി

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് പുത്തൻ അതിഥിയായി സിംഹവാലൻ കുരങ്ങ് എത്തി. തട്ടേക്കാടു പക്ഷി സങ്കേതത്തിൽ നിന്നാണ് ആൺ വർഗ്ഗത്തിൽപ്പെട്ട സിംഹവാലൻ കുരങ്ങനെ എത്തിച്ചത്. 2015 ൽ പത്തനാപുരത്ത് നിന്നും പിടിയിലായ സിംഹവാലന് 15 വയസ്സിനോട് അടുത്ത പ്രായമുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന മക്കാക്ക് വർഗത്തിൽ പെട്ട കുരങ്ങുകളാണ്‌ സിംഹവാലൻ കുരങ്ങ്‌. 

സുവോളജിക്കൽ പാർക്കിലെ വെറ്റിനറി ഡോക്ടർമാരായ ഡോ. രാജ്, ഡോ. ബിനോയ്, ക്യുറേറ്റർ അശ്വിനി, അനിമൽ കീപ്പേഴ്സ് തുടങ്ങിയവരുടെ സംഘമാണ് തട്ടേക്കാട് നിന്നും പുത്തൂരിലേക്ക് സിംഹവാലനെ എത്തിച്ചത്. ഡയറക്ടർ ആർ കീർത്തിയുടെ നേതൃത്വത്തിലാണു സുവോളജിക്കൽ പാർക്കിലേക്ക് പുതിയ അതിഥിയെ വരവേറ്റത്.

date