Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി ശിശുവികസനപദ്ധതി ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ്  വാഹനം 2024 ജനുവരി 01 മുതല്‍ 2024 ഡിസംബര്‍ 31 വരെ ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ ഫോമുകള്‍ ഡിസംബര്‍ 23ന് 12 മണി വരെ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നിന്നും നിശ്ചിത വില നല്‍കി പ്രവൃത്തി ദിവസങ്ങളില്‍ വാങ്ങാം. മുദ്ര വെച്ച ടെന്‍ഡറുകള്‍  ഡിസംബര്‍ 23ന് 2 മണി വരെ ശിശുവികസന പദ്ധതി ഓഫീസര്‍, അടിമാലി പി ഒ-685565 എന്ന വിലാസത്തില്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ കരാര്‍ തുറന്ന് പരിശോധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04864 223966.

 

date