Skip to main content
സാര്‍വ്വദേശീയ സാഹിത്യോത്സവം; സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും നടത്തി

സാര്‍വ്വദേശീയ സാഹിത്യോത്സവം; സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും നടത്തി

സാര്‍വ്വദേശീയ സാഹിത്യോത്സവം ഐ.എല്‍.എഫ്.കെ 2023-24 തൃശ്ശൂരില്‍ നടക്കും. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി നടത്തുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവം 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ നടക്കും. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കഥാകൃത്ത് ടി.ഡി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. 

ജനുവരി 28ന് സാര്‍വ്വദേശീയ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യോത്സവത്തില്‍ 4 വേദികളിലായി 107 സെഷനുകളിലായി വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സാംസ്‌കാരിക പരിപാടികളും പുസ്തകോത്സവവും നടക്കും. 

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, അസി. കമ്മീഷണര്‍ കെ.കെ സജീവ്, ഡോ. സുനില്‍ പി. ഇളയിടം, മുന്‍ സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, വിജയരാജ മല്ലിക എന്നിവര്‍ സംസാരിച്ചു. വിവിധ സംഘനകളുടെ പ്രതിനിധികളും, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും, കല-സാസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

date