Post Category
സമരം പിൻവലിച്ചു
സപ്ലൈകോ എന്‍ എഫ്എസ് എ കരാറുകാർ 11/ 12/ 23 മുതൽ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനുമായി ഇന്ന് (ഡിസംബർ 13ന്) സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. ചർച്ചയിൽ ഉണ്ടായ തീരുമാനം അനുസരിച്ച് ഗതാഗത കരാറുകാർക്ക് നൽകുവാനുള്ള കുടിശിക തുക രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് ധാരണയായി. നാളെ (ഡിസംബർ 14 )മുതൽ വിട്ടെടുപ്പ് /വാതിൽപ്പടി വിതരണം സാധാരണഗതിയിലാകുമെന്ന് ഗതാഗത കരാറുകാർ ഉറപ്പ് നൽകി.
date
- Log in to post comments