Skip to main content

ഉപന്യാസ രചന മത്സരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിലെ (ഐ.എം.ജി) സെന്റർ ഫോർ ഗുഡ് ഗവർനൻസ് ഡിസംബർ 19 മുതൽ 21 വരെയുള്ള സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഉദ്യോഗാർഥികൾക്കായി പൗരകേന്ദ്രീകൃതമായ ഭരണനിർവഹണം: പരിമിതികളും, സാധ്യതകളും എന്ന വിഷയത്തിലും ബിരുദ/ബിരുദാനന്തര വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കുമായി ‘ഭരണനിർവഹണ മികവ്: യാഥാർഥ്യവും, പ്രതീക്ഷയും എന്ന വിഷയത്തിലുമായി ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷിലോ മലയാളത്തിലോ രചനകൾ അയയ്ക്കാം. വിശദവിവരങ്ങൾക്ക്www.img.kerala.gov.in.

പി.എൻ.എക്‌സ്5936/2023

date