Skip to main content

അപേക്ഷ ക്ഷണിച്ചു

           പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ 40 ശതമാനം സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന പദ്ധതികൾക്കായി വ്യക്തികൾ / സംഘങ്ങൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരു ജലം/ഉപ്പ് ജലം നിറഞ്ഞ പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് സാധന സാമഗ്രികൾക്ക് എട്ട് ലക്ഷം രൂപ ഉൾപ്പെടെ ബയോഫ്ലോക് ടാങ്കുകൾ/കുളങ്ങൾക്ക് നിർമിക്കൽ, ചെറിയ മറൈൻ ഫിൻ ഫിഷ് ഹാച്ചറി നിർമാണം, ആറ് ടാങ്കുകളുള്ള ഇടത്തരം റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം (ആർ.എ.എസ്) (കുറഞ്ഞത്) 30 m3/ടാങ്ക്, റഫ്രിജറേറ്റഡ് വാഹനം, ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ്, ഹൈടെക് ഫിഷ്മാർട്ട് എന്നിവയാണു പദ്ധതികൾ. അടങ്കൽ തുക പ്രകാരം പദ്ധതികൾ നടപ്പിലാക്കുന്നവർക്ക് പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം പരിശോധിച്ച് 40 ശതമാനം തുക പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കും. അപേക്ഷകൾ ഡിസംബർ 20നകം മത്സ്യഫെഡ് കേന്ദ്ര ഓഫീസിൽ ലഭിക്കണം. കൂടുതൽ വിരങ്ങൾക്ക്: 0471-2458606, 2457756, 2457172.

പി.എൻ.എക്‌സ്5937/2023

date