Skip to main content

വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റമാരുടെയും വിൽപ്പനക്കാരുടെയും തിരുവനന്തപുരം ജില്ലയിലെ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2023-ലെ എസ്.എസ്.എൽ.സി പരീക്ഷ 80% മാർക്കോടെ വിജയിച്ച് റെഗുലർ ഹയർസെക്കണ്ടറിതല പഠനത്തിനോ, മറ്റു റെഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേർന്നവർക്കും റെഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിനു ചേരുന്നവർക്കുമാണ് സ്‌കോളർഷിപ്പിന് അർഹതയെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 23നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തിക്കണം. അപേക്ഷേഫോം ഓഫിസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2325582, 8330010855

date