Skip to main content

മഴ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് (ഡിസംബർ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.  തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനും മറ്റു വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച്  യോഗത്തിൽ പങ്കെടുത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും അത് നേരിടാൻ സജ്ജരായിരിക്കേണ്ടതാണെന്നു ജില്ലാ കളക്ടർ നിർദേശം നൽകി.

date